NewsIndia

വിമാന യാത്രികര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ന്യൂഡല്‍ഹി• കൊച്ചിയുള്‍പ്പെടെ രാജ്യത്തെ എഴ് പ്രമുഖ വിമാനത്താവളങ്ങളില്‍ ബാഗേജുകളില്‍ സുരക്ഷാ ടാഗ് പതിക്കുന്നത് ഒഴിവാക്കുന്നു. കൊച്ചിയ്ക്ക് പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ പരിഷ്കാരം വരുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഡിസംബറില്‍ സി.ഐ.എസ്.എഫ് പരീക്ഷണാടിസ്ഥാനത്തില്‍ ടാഗിംഗ് ഒഴിവാക്കിയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒരാഴ്ചയ്ക്ക് ശേഷം പുനസ്ഥാപിക്കുകയായിരുന്നു. പുതിയ പരിഷ്കാരം നിലവില്‍ വരുന്നതോടെ ഈ വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button