Kerala

കുഴല്‍പ്പണവേട്ട: മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി മൂന്നു പേരെ പോലീസ് പിടികൂടി. വടകരയിലാണ് സംഭവം. ഇരുപത്തിനാലര ലക്ഷവുമായിട്ടാണ് കടക്കാന്‍ ശ്രമിച്ചത്. കണ്ണൂര്‍,കോഴിക്കോട് മേഖലയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്.

സംഭവത്തില്‍ വടകര സ്വദേശികളായ എം.മുസ്തഫ, എന്‍.ടി.കെ ഇസ്മയില്‍, എന്‍.ടികെ. റയീസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎസ്പി കെ.സുദര്‍ശന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. 2000, 500, 100 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button