NewsGulf

VIDEOS: സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തകര്‍ത്തു

റിയാദ്•സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകള്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തെക്കന്‍ സൗദി നഗരങ്ങളായ അബഹ, ഖമീസ് മുശൈത്ത് എന്നീ നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ അനുകൂല ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടത്.

അസിര്‍ പ്രദേശത്തിന് മുകളില്‍ വച്ചാണ്, ചൊവ്വാഴ്ച രാവിലെ 6.30 ഓടെ റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സ് മിസൈലുകള്‍ തകര്‍ത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മിസൈലുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മിസൈലുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button