NewsGulf

സ്‌പോണ്‍സറുടെ മകളെ ചുംബിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി

ദുബായി: തന്റെ സ്‌പോണ്‍സറുടെ മകളെ ചുംബിച്ചതിന് ഇന്ത്യക്കാരനെതിരേ യുഎഇയില്‍ നിയമനടപടി. അല്‍റഫാ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 24 നായിരുന്നു സംഭവം. സ്‌പോണ്‍സറുടെ റാസല്‍ഖൈമയിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു 24 വയസുള്ള ഇന്ത്യക്കാരന്‍. സ്‌പോണ്‍സറുടെ ഭാര്യ ഇയാളെ വീട്ടിലെ ക്ലീനിംഗ് ജോലിക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു.

വീട്ടില്‍ സ്‌പോണ്‍സറുടെ 22 വയസുകാരിയും വിദ്യാര്‍ത്ഥിനിയുമായ മകളുണ്ടായിരുന്നു. വീട്ടിലെ ക്ലീനിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെ മകളോട് യുവാവ് കുടിക്കാന്‍ വെള്ളം ചോദിക്കുകയും ഇതെടുക്കാനായി പോയപ്പോള്‍ പിന്നാലെ ചെന്ന് ബലമായി പിടിച്ച് ചുംബിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ത്യന്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താന്‍ പെണ്‍കുട്ടിയെ ചുംബിച്ച കാര്യം യുവാവ് സമ്മതിച്ചു. വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇയാളിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button