KeralaNews

രാജിവെച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപം : പ്രതികരിക്കുന്നവരെ തോൽപ്പിക്കാൻ പുതിയ രീതിയുമായി ന്യൂഡ് എഡിറ്റർ

കൊച്ചി: മംഗളം ചാനലിൽ നിന്ന് രാജിവെച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപവുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് രാജിവെച്ച അല്‍മീനാ അഷറഫിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞനുജത്തി അല്‍മീനാ അഷറഫിന് എന്ന് തുടങ്ങുന്ന കുറിപ്പാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് ഫേസ്ബുക്കിലിട്ടത്. എന്നാൽ ആളുകൾ പ്രതികരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പിന്നീട് വീണ്ടും ഇടുകയും ചെയ്‌തു. ഇതിനിടെ കുറെയേറെ തവണ പ്രദീപ് കുറിപ്പ് ഡിലീറ്റ് ചെയ്‌ത്‌ വീണ്ടും പോസ്റ്റ് ചെയ്യുന്നതായാണ് വിവരം. എതിർക്കുന്നവരെ ബ്ലോക്ക് ചെയ്യാനും ഇതിനിടയിൽ അദ്ദേഹം ശ്രമിച്ചു.

അന്നേദിവസം ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഡെസ്‌കില്‍ വന്ന പല കോളുകള്‍ക്കും മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോള്‍ വെക്കുകയും ചെയ്ത ആളാണ് അല്‍മീനയെന്നും പ്രദീപ് പറയുന്നുണ്ട്. വ്യാജരേഖകള്‍ കാട്ടിയാണ് അല്‍മീന ചാനലിന്റെ സബ്എഡിറ്ററായതെന്നും
സ്വയം പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോളാണ് അല്‍മീന പുറത്തിറങ്ങിയതെന്നും പ്രദീപ് ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്ത്രീ പക്ഷം…….പാഠഭേദം……….

“കപട” മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു… മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചത് കൊണ്ട് മാത്രം മറ്റുള്ളവർ സഹിച്ചു,,,
കള്ള വീഡിയോ കാട്ടി ഇൻ്റർവ്യൂ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞ ദിവസം പുറത്താക്കാൻ എഡിറ്റോറിയൽ ബോർഡ് നിർദ്ദേശിച്ചതാണ്…അപ്പോഴും മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചു….
ഇനി മറ്റുള്ളവർ ആശ്വസിക്കും….
————-++++++++

എൻ്റെ കുഞ്ഞനുജത്തി അൽനീമ അഷറഫിന്,,,
സ്ഥാപനത്തിലെ മറ്റൊരു പെൺകുട്ടിയുടെ കുറിപ്പ്……
—————–++++++++

COPY PASTE WRITING OF ANOTHER WOMAN MEMBER FROM MANGALAM FAMILY —-
————-++++++++

പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ ,
നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആൾക്കാർ പറഞ്ഞേക്കാം. നിനക്ക് കയ്യടികൾ നൽകിയേക്കാം. പക്ഷെ ഒന്നു നീ ഓർക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തിൽ പ്രതിഷേധിച്ചു ഡെസ്കിൽ വന്ന പല കോളുകൾക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോൾ വെക്കുകയും ചെയ്ത ആളാണ്. അപ്പോൾ കൂടെ നിന്നവർ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോൾ ചെയ്യൂ അല്ലെങ്കിൽ വേറൊരു രീതിയിൽ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.

ഒരു കാര്യം നീ ഓർക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോൾ നിന്റെ റീഡിങ് പെർഫോർമൻസ് മോശമായത് സഹിതം, നിന്നെ സപ്പോർട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികൾ ചില കാര്യങ്ങളിൽ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിർത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാൻ പറ്റുമോ ? കഴിഞ്ഞ മെയ്‌ മാസത്തിൽ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാർമികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാർമികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കിൽ ആ നിമിഷം നീ ഇറങ്ങണമായിരുന്നു..

Faces of mangalam എന്നാ പ്രോഗ്രാമിൽ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ ”പ്രിയപ്പെട്ട ചേച്ചി”യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോൾ ഉള്ള സ്നേഹപ്രകടനങ്ങളിൽ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer.. അതുകൊണ്ടു നീ അഭിപ്രായങ്ങളിൽ മറിഞ്ഞു തിരിയുമെന്നതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയിൽ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്. .

നീ മംഗളത്തിൽ സബ്എഡിറ്റർ പോസ്റ്റിൽ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേർസണൽ ആവിശ്യത്തിന് നിർമിച്ച വീഡിയോ ഇന്റർവ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലിൽ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും…. പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു… so ഈ രണ്ട് വേഷം നിനക്കിണങ്ങും…
മറ്റൊരു കാര്യം. ഇവിടുത്തെ പെൺകുട്ടികൾ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട… They are all protected here..അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവർ. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്‌മന്റ് നിലനിർത്തിയത് മംഗളം സ്ഥാപനത്തിൽ നിന്ന് ഒരു പെൺകുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത്‌ എന്ന്‌ സ്ഥാപനത്തിന് നിർബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legally സോൾവ്‌ ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേൽ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..

Watever… i dont know wats ur catch in this performance… so enjoy ur fame for a shoooorttt tym span… and a peace of advice for free…ഇനിയുള്ള സ്ഥാപനത്തിൽ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move….—–
————++++++++++

-“””BY A WOMAN MEMBER FROM MANGALAM FAMILY””””

shortlink

Related Articles

Post Your Comments

Related Articles


Back to top button