NewsGulf

സ്കൂളിന് നീണ്ട വേനലവധി ദിവസങ്ങൾ യു എ ഇയില്‍ വരുന്നതിങ്ങനെ

ദുബായ് : യു.എ.ഇ.യിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സെപ്റ്റംബർ 9 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് സ്‌കൂളുകള്‍ പൂട്ടാറുള്ളത്. ഇത്തവണ രണ്ടാഴ്ച മുന്നോട്ടാക്കി ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക. ഈ വർഷം ഈദുൽ ഫിത്തർ , ഈദുൽ അദ എന്നീ മുസ്ലിം ആഘോഷങ്ങൾ ജൂണ്‍ 25 ന് ആരംഭിച്ചു സെപ്റ്റംബർ 1 വരെ നീണ്ടുനില്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ചന്ദ്ര കലണ്ടർ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ നടക്കാറ്. അതുകൊണ്ട് തന്നെ പിറ കാണുന്നതിനെ ആശ്രയിച്ചിരിക്കും ആഘോഷങ്ങൾ .കൂടാതെ പ്രവാസി കുടുംബങ്ങൾക്ക് ഈ വർഷം വേനൽ അവധിക്കാല ആഘോഷങ്ങൾ കുടുംബസമേതം ആസ്വദിക്കാന്‍ സാധിക്കും.കഴിഞ്ഞ വർഷം സെപ്റ്റംബർ 12 ന് ആയിരുന്നു ഈദുൽ അദ. എന്നാല്‍ ആഘോഷത്തിനു 2 ആഴ്ച വേനലവധിക്ക് ശേഷം സ്കൂള്‍ തുറന്നിരുന്നു. ചില വിദേശ സ്കൂളുകളിലും ഇന്ത്യൻ പാകിസ്ഥാൻ സ്കൂളുകളിലും വേനലവധി വ്യത്യസ്ത തീയതികളിൽ ആണ്. സാധാരണയായി യുഎഇ സ്കൂളുകൾ ഒരു അധ്യയന വർഷത്തിൽ കുറഞ്ഞത് 184 ദിവസം എങ്കിലും തുറന്നു പ്രവര്‍ത്തിക്കാറുണ്ട് എന്നാല്‍ അടുത്ത അധ്യയന വർഷത്തില്‍ 181 ദിവസങ്ങള്‍ മാത്രമേ സ്കൂള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

എന്നാല്‍ യു എ ഇ യിലെ മാതാപിതാക്കള്‍ വേനലവധി കാത്തിരിക്കുകയാണ്. കാരണം പരീക്ഷ തുടങ്ങുന്ന സമയം മുതല്‍ തന്നെ പ്രവാസികളെ സംബന്ധിച്ചിടത്തോളം അവധി തുടങ്ങുകയാണ്. കൂടാതെ വേനലവധി ദിവസങ്ങള്‍ കൂടുതല്‍ ആയതുകൊണ്ട് തന്നെ ഈ പ്രാവശ്യം കുട്ടികളെ സ്കൂളില്‍ അയക്കുന്നത് വൈകിയായിരിക്കും എന്ന് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഈ വേനലവധി ദിവസങ്ങള്‍ നാട്ടിലെ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി കുടുംബങ്ങള്‍.

അതേസമയം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്സുമടക്കം അനേകം വിമാന കമ്പനികള്‍ ഈ സമയം യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബജറ്റ് എയര്‍ ലൈനുകള്‍ ആരംഭിച്ചിട്ടും വേനല്‍ക്കാല യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യതയാണ്. അവധി ദിനങ്ങള്‍ക്കനുസരിച്ച് ഇപ്പഴേ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള തത്രപ്പാടിലാണ് യു.എ.ഇ.യിലെ പ്രവാസി സമൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button