NewsIndia

നിയമന അഴിമതി – ത്രിപുരയിലെ പതിനായിരത്തിലധികം അനധികൃത നിയമനം സുപ്രീം കോടതി റദ്ദാക്കി

 

അഗർത്തല : ത്രിപുരയിൽ അനധികൃതമായി നിയമിച്ച 10,323 അധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. 2010 നു ശേഷം നടന്ന നിയമങ്ങളിലാണ് അനധികൃതമായി നിശ്ചിത യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയത്. ഈ നിയമങ്ങൾക്കെതിരേ തൊഴിൽ രഹിതരായ വിദ്യാഭ്യാസ യോഗ്യതയുള്ള 60 യുവാക്കൾ നൽകിയ പരാതിയിൽ ഹൈക്കോടതി ഈ നിയമനങ്ങൾ തടഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.നിയമനങ്ങൾ നടപടിക്രമങ്ങൾ പാലിച്ചല്ല എന്ന് കണ്ടെത്തിയ സുപ്രീം കോടതിയും ഹൈക്കോടതിയുടെ വിധി ശരിവെയ്ക്കുകയായിരുന്നു.

4617 ബിരുദ അദ്ധ്യാപകരുടെയും 1,100 ബിരുദാനന്തര ബിരുദ അദ്ധ്യാപകരുടേയും 4,606 യു ജി അദ്ധ്യാപകരുടേയും നിയമനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. സംഭവത്തിൽ രാജിവെക്കുന്നതു വരെ വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി.മുഖ്യമന്ത്രി മണിക് സർക്കാരും വിദ്യാഭ്യാസ മന്ത്രി തപൻ ചക്രവർത്തിയും രാജിവെച്ചു അന്വേഷണത്തെ നേരിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button