NewsIndia

എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി; നിരവധി പേര്‍ക്ക് പരിക്ക്‌

ലഖ്‌നൗ: മഹാകൗശല്‍ എക്‌സ്പ്രസ് പാളംതെറ്റി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. 18 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ട്രെയിനിന്റെ ഏഴ് ബോഗികള്‍ പാളംതെറ്റിയതായാണ് വിവരം.

നാല് എ.സി കോച്ചുകളും മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുമാണ് പാളം തെറ്റിയത്. ലഖ്‌നൗവില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള് കുല്‍പഹാറിന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്കുള്ള ട്രെയിനാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button