Life StyleFood & Cookery

67 വര്‍ഷങ്ങള്‍ക്ക് ശേഷം രുചി മാറ്റത്തിനൊരുങ്ങി കിറ്റ്കാറ്റ്

67 വര്‍ഷങ്ങള്‍ക്ക് ശേഷം രുചി മാറ്റത്തിനൊരുങ്ങി കിറ്റ്കാറ്റ്. രണ്ടാം ലോക മഹായുദ്ധ കാലത്തെ കൂടുതല്‍ പാല്‍-കൂടുതല്‍ ചോക്‌ലേറ്റ് എന്ന രീതിയിലേക്ക് മാറ്റിയ റെസിപ്പിയാണ് 67 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ മാറ്റാനൊരുങ്ങുന്നത്. തങ്ങളുടെ റെസിപ്പിയില്‍ മാറ്റം വരുത്തുകയാണെന്നും, കിറ്റ്കാറ്റ് പ്രേമികൾക്ക് പുതിയ മാറ്റം തോന്നില്ലെന്നും കമ്പനി വ്യക്തമാക്കി. കിറ്റ് കാറ്റ് ബാറില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ് പുതുതായി കമ്പനി ചെയുന്നത്. ഇതോടെ നിലവില്‍ 213 കലോറിയുള്ള കിറ്റ് കാറ്റ് 209 കലോറിയെന്ന ചെറിയ മാറ്റത്തിലേയ്ക്ക് വരും.

നിലവിൽ ഇതൊരു ചെറിയ മാറ്റമാണെങ്കിലും ലണ്ടന്‍ ജനതയുടെ ഭക്ഷണത്തില്‍ നിന്ന് 1000 ടണ്‍ പഞ്ചസാരയും 3 ബില്ല്യണ്‍ കലോറിയുമാണ് നെസ്റ്റ്‌ലേ കുറയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button