Gulf

വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്യുന്നത് ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്യുന്നത് ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. ഏഴാം നിലയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയ വീട്ടുജോലിക്കാരിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനോ രക്ഷിക്കാനോ ശ്രമിയ്ക്കാതെ അത് ചിത്രീകരിച്ചതിനാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യുന്നത് ചത്രീകരിക്കുക മാത്രമല്ല അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 12 സെക്കന്‍ഡുണ്ട വീഡിയോയില്‍ യുവതി ഏഴാം നിലയിലെ ജനാലയില്‍ നിന്ന് ചാടാന്‍ ശ്രമിക്കുകയും. എന്നാല്‍ അവസാന നിമിഷം മനസ്സ് മാറിയതോടെ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

രക്ഷിക്കാന്‍ പറഞ്ഞ വീട്ടുജോലിക്കാരിയോട് ”ഇത് രസകരം തന്നെ, തിരിച്ചു വരൂ”- എന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുവാനും സാധിക്കുമായിരുന്നു. ഭയന്ന വീട്ടു ജോലിക്കാരി തന്നെ പിടിക്കൂ പിടിക്കൂവെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം പിടിവിട്ട് വീട്ടുജോലിക്കാരി താഴേക്ക് വീഴുകയായിരുന്നു. ഈ സമയവും സ്ത്രീ തന്റെ വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു.

താഴേക്ക് വീണ വീട്ടുജോലിക്കാരിയെ ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകടത്തില്‍ സ്ത്രീയുടെ മൂക്കിനും, ചെവിയ്ക്കും പരിക്കുണ്ട്. കൂടാതെ അസ്ഥിക്ക് പൊട്ടലുമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് വീട്ടു ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button