NewsIndia

വിമുക്ത ഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും ആധാർ നിർബന്ധമാക്കുന്നു

ഡൽഹി: വിമുക്ത ഭടന്‍മാര്‍ക്കുളള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമ്രെയാണ് ലോക്‌സഭയില്‍ സമര്‍പ്പിച്ചത്. വിമുക്ത ഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം. മാത്രമല്ല അത് വിശ്വാസ്യതയുള്ള രേഖയാണെന്നും ബാമ്രെ ലോക്‌സഭയില്‍ പറഞ്ഞു. ആധാറില്‍ അംഗത്വമില്ലാത്തവര്‍ ജൂണ്‍ 30നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആധാർ സര്‍ക്കാരിന്റെ ഒട്ടുമിക്ക സേവനങ്ങള്‍ക്കും നിര്‍ബന്ധമാണ്. ആധാര്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഏത് സേവനവും സാധ്യമാക്കാമെന്ന് 2016ലെ ആധാര്‍ നിയമത്തിലെ 26 ആം സെക്ഷനില്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. 35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ തുടരാമെന്ന് സുപ്രീംകോടതിയും പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button