NewsGulf

ദുബായില്‍ വന്‍ തീപ്പിടുത്തം

ദുബായ്•ദുബായില്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിന് സമീപം വന്‍ തീപ്പിടുത്തം. ദുബായ് ഓട്ടോഡ്രോമിന് പിറകിലെ നിര്‍മ്മാണ സൈറ്റില്‍ ഉണ്ടായിരുന്ന കാരവാനിലാണ് തീപടര്‍ന്നതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

രാവിലെ 10.25 ഓടെയാണ് സിവില്‍ ഡിഫന്‍സിന് തീപ്പിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടന്‍ തന്നെ മൂന്ന് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചത്. ഉച്ചയ്ക്ക് 12.45 ഓടെ സമീപ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

നിരവധി ലേബര്‍ കാരവാനുകളും നിര്‍മ്മാണ സാമഗ്രികളും തീപിടുത്തത്തില്‍ നശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button