NewsInternationalGulf

യു എസ് വിലക്കിനെ അതിജീവിക്കാൻ യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങളുമായി ഖത്തർ എയർ വേസും ഇത്തിഹാദും

ദോഹ: അമേരിക്കയും ബ്രിട്ടനും വിമാനത്തിൽ ഐപാഡും ലാപ്ടോപ്പും നിരോധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമായി ഗൾഫ് വിമാനക്കമ്പനികളെത്തി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത ചില രാജ്യത്തിൽ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.ഇതുമൂലം യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യാത്രക്കാർക്ക് എല്ലാ സൗകര്യവും വിമാനത്താവളങ്ങളിൽ ഉറപ്പുവരുത്തുകയാണ് ഖത്തർ എയർ വേസും ഇത്തിഹാദും.

ഇന്ത്യയിൽ നിന്നുള്ളവരടക്കം അമേരിക്കൻ യാത്രയ്ക്ക് കൂടുതലായി ഗൾഫ് കമ്പനികളെയാണ് ഉപയോഗിക്കുന്നത്.യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിൽ യാത്രക്കാർക്കു സൗജന്യ വൈഫൈയും ഐപാഡും നൽകും. വെൽകം ഡ്രിങ്കിനൊപ്പം വൈഫൈ വൗച്ചറുകളും ഐപാഡുകളും നൽകും.ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഖത്തർ എയർ വേസിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കു സൗജന്യ ലാപ്‌ടോപ് ആണ് വാഗ്ദാനം.

മുഴുവൻ യാത്രക്കാർക്കും ഒരു മണിക്കൂർ വരെ വിമാനങ്ങളിൽ സൗജന്യ വൈഫേയും അനുവദിച്ചിരിക്കുകയാണ്.ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ അടുത്തയാഴ്ച മുതലും,ഇത്തിഹാദിൽ ഏപ്രിൽ രണ്ടുമുതലുമാണ് ഈ സൗകര്യങ്ങൾ ലഭ്യമാകുക.യാത്രക്കാർക്കു വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി ഗേറ്റിൽനിന്നു ലാപ്‌ടോപ് വായ്പ വാങ്ങി അമേരിക്കയിൽ എത്തുമ്പോൾ തിരികെ നൽകുകയും വേണം.

വിമാനത്തിന്റെ ഗേറ്റ് വരെ നിരോധിച്ച ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു പോകാവുന്നതാണ്.വിമാനത്തിൽ ചെക്ക് ഇൻ ബാഗേജായി കൊണ്ടുപോകും.അമേരിക്കയിൽ എത്തിയശേഷം ഇത് സുരക്ഷിതമായി മടക്കി നൽകുന്ന സംവിധാനവും ഖത്തർ എയർവേയ്‌സ് ആരംഭിച്ചിട്ടുണ്ട്. എമിറേറ്സും കഴിഞ്ഞ ആഴ്ച ഈ സൗജന്യം അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button