NewsGulf

വാഹനാപകടം: കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

റിയാദ്•സൗദി അറേബ്യയിലെ ഈജിപ്ത് അതിർത്തി പ്രദേശമായ ഹഖലിൽ വാഹനാപകടത്തിൽ ഒരു കടുംബത്തിലെ മൂന്നുപേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ സൽമാറ സ്വദേശികളായ അഡ്വ.വസീർ അഹമ്മദ് (31) , അദ്ദേഹത്തിൻറെ എട്ടുമാസം പ്രായമായ മകൻ നിഹാൻ , വസീർ അഹമ്മദിന്റെ സഹോദരി ഖമറുന്നിസ(35) എന്നിവരാണ് മരിച്ചത് . മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനം കഴിഞ്ഞു മദായിൻ സാലിഹിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു അപകടം.

വസീറിന്റെ സഹോദരീ ഭർത്താവ് ജബ്ബാറിനും ബന്ധുവായ ഷരീഫിനും മറ്റു നാലുപേർക്കുമാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹങ്ങൾ ഹഖൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button