CricketLatest NewsNewsSports

ബി.സി.സി.ഐയുടെ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി കോലിയും രവി ശാസ്ത്രിയും രംഗത്ത്

മുംബൈ : ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന രണ്ടു കോടി രൂപ വെറും കടലക്കാശാണെന്ന് പരിഹസിച്ച രവി ശാസ്ത്രി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഇതിനേക്കാള്‍ വരുമാനം ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ പ്രതിഫലം കുറഞ്ഞതില്‍ നിരാശയിലാണെന്നും ശാസ്ത്രി രൂക്ഷമായി പ്രതികരിച്ചു.കഴിഞ്ഞ മാസം അവസാനമാണ് ബി.സി.സി.ഐ കളിക്കാര്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ പ്രതിഫലം ഇരട്ടിയാക്കിയത്.

എ ഗ്രേഡിന് രണ്ടു കോടി രൂപ, ബി ഗ്രേഡിന് ഒരു കോടി രൂപ, സി ഗ്രേഡിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ കരാര്‍. അതോടൊപ്പം ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി-ട്വന്റിക്ക് മൂന്ന് ലക്ഷം എന്നിങ്ങനെ മാച്ച് ഫീയും ബി.സി.സി.ഐ വര്‍ധിപ്പിച്ചു. ഇതൊന്നും പോര എന്നാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയെ പരാമര്‍ശിച്ചാണ് രവി ശാസ്ത്രി തന്റെ വാദത്തെ ന്യായീകരിക്കുന്നത്.

ഇന്ത്യക്കായി ടെസ്റ്റില്‍ നന്നായി കളിക്കുന്ന പൂജാരക്ക് ഐ.പി.എല്ലിലെ ഒരു ടീമിലും ഇടം ലഭിച്ചിട്ടില്ല. ഐ.പി.എല്‍ നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് പൂജാരക്ക് ഇല്ലാതാകുന്നത്. അതില്‍ പൂജാരക്ക് വിഷമമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ട ബാധ്യത ബി.സി.സി.ഐക്കുണ്ടെന്നും രവി ശാസ്ത്രി പറയുന്നു.ധോണി, പുജാര തുടങ്ങിയ താരങ്ങൾ ഏകദിനത്തിലോ ടെസ്റ്റിലോ മാത്രം കളിക്കുന്നതിനാലാണ് രണ്ട് കരാർ വേണമെന്ന നിർദേശം. രണ്ട് കരാർ നിലവിൽ വന്നാൽ കോലി, രഹാനെ, അശ്വിൻ, ജഡേജ എന്നിവർക്ക് പത്ത് കോടിരൂപ വാർഷിക പ്രതിഫലമായി കിട്ടും.

ഇതിന് പുറമെയാണ് താരങ്ങളുടെ മാച്ച് ഫീസ്. ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്‍റി 20ക്ക് മൂന്ന് ലക്ഷവുമാണ് പുതുക്കിയ മാച്ച് ഫീസ്. 2016- 17 സാമ്പത്തിക വർഷത്തിൽ 509 കോടി രൂപയാണ് ബിസിസിഐയുടെ ലാഭം. ഇതനുസരിച്ച് താരങ്ങളുടെ പ്രതിഫലം കുറവാണെന്ന് കോലി പറയുന്നു.

മാത്രമല്ല ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് 12 കോടിയും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന് 8 കോടിയും വാ‍ർഷിക പ്രതിഫലം ഉണ്ടെന്നും കോലി ചൂണ്ടിക്കാട്ടുന്നു. പ്രതിഫലം കൂട്ടുന്നകാര്യത്തിൽ ഐപിഎൽ കഴിയും വരെ കാത്തിരിക്കണമെന്നാണ് വിനോട് റായ് അധ്യക്ഷനായ ഇടക്കാല സമിതി കോലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button