NewsIndia

ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളിൽ ഒൻപതാമത് സ്ഥാനം ഇന്ത്യയിലെ ഈ സ്ഥലത്തിന്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളുടെ പട്ടികയിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസ് ഒൻപതാമത്. ചതുരശ്ര അടിക്ക് 105.71 ഡോളറാണ് ഇവിടുത്തെ ശരാശരി വാർഷിക വാടക. ചതുരശ്ര അടിക്ക് 264.27 ഡോളർ(17200 രൂപ) വാർഷിക വാടകയുള്ള ഹോങ്കോങ് സെൻട്രൽ മേഖലയാണ് ലോകത്ത് ഏറ്റവും ഉയർന്ന വാടകയുള്ള സ്ഥലം. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ സിബിആർഇ തയ്യാറാക്കിയ പട്ടികയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ബെയ്ജിങ് ഫിനാൻസ് സ്ട്രീറ്റ്, ഹോങ്കോങ് കൗലൂൺ, ലണ്ടൻ ( വെസ്റ്റ് എൻഡ്), ന്യൂയോർക്ക് ( മിഡ്ടൗൺ മാൻഹട്ടൻ) എന്നിവയാണ് പട്ടികയിൽ ഹോങ്കോങ് സെൻട്രലിന് തൊട്ടുപിന്നിലായുള്ളത്. അതേസമയം മുംബൈയിലെ ബാന്ദ്ര- കുർല കോംപ്ലക്സ് 19 ആം സ്ഥാനത്താണ്. നരിമാൻ പോയിന്റ് 30 ആം സ്ഥാനത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button