Latest NewsCricketNewsSports

ഐ പി എല്‍ പൂരത്തിന് നാളെ കൊടിയേറും ; ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വാട്സന്‍ നയിക്കും

ഹൈദരാബാദ്: ഐപിഎല്ലിന്റെ പത്താം പതിപ്പിന് ബുധനാഴ്ച ഹൈദരാബാദില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഓസ്‍ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സന്‍ നയിക്കും.

കോലി പരുക്കുമാറി തിരിച്ചെത്തും വരെയാണ് വാട്സന്‍ ടീമിനെ നയിക്കുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് വാട്സന്‍ ബംഗളൂരുവില്‍ എത്തിയത്. കോലിക്ക് ഓസ്‍ട്രേലിയക്കെതിയാ ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് പരുക്കേറ്റത്. അതിനിടെ നെറ്റ് പ്രാക്ട്രീസിനിടെ യുവതാരം സര്‍ഫ്രാസ് ഖാനും പരുക്കേറ്റത് ബംഗളൂരുവിന് മറ്റൊരു തിരിച്ചടിയായി.

കോലിയുടയെും ഡിവില്ലിയേഴ്സിന്റെയും അഭാവത്തില്‍ ബംഗളൂരു പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരമാണ് സര്‍ഫ്രാസ്.എ ബി ഡിവിലിയേഴ്‌സും കളിക്കുന്ന കാര്യം സംശയമാണ്. ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പത്താം സീസണില്‍ പല പ്രമുഖ താരങ്ങളും പരുക്കുമൂലം കളിക്കുന്നില്ല. 47 ദിവസം നീണ്ടുനില്‍ക്കുന്ന ഐ പി എല്ലില്‍ ആകെ 60 മത്സരങ്ങളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button