Latest NewsKeralaNattuvarthaNews

വെക്കേഷൻ ആഘോഷമാക്കി കുട്ടികൾ വിഷരഹിത ജൈവ പച്ചക്കറി കൃഷിയിലേക്ക്

എടപ്പലം : വിളയൂരിലെ വിഷരഹിത ജൈവ പച്ചക്കറി കൃഷിയിലേക്ക് വിദ്യാര്‍ത്ഥികളും കൈകോര്‍ക്കുന്നു. വിളയൂരിലെ എടപ്പലം പ്രദേശത്ത് താമസിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് വേനലവധിക്ക് പച്ചക്കറിക്കൃഷിയിലേക്കിറങ്ങിയത്. അഞ്ചോളം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഇരുപതു പേരടങ്ങുന്ന ടീമാണ് പച്ചക്കറിക്കൃഷി നടത്തുന്നതിനായി മുന്നോട്ടെത്തിയത്. എടപ്പലം പാടശേഖര സമിതി സെക്രട്ടറി ശ്രീ അന്‍വര്‍ ഹുസൈന്‍ ആണ് കുട്ടിക്കൃഷിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

വെണ്ട, ചീര, പയറ് തുടങ്ങിയ ഇനങ്ങളാണ് ആദ്യകൃഷിയില്‍ തിരഞ്ഞെടുത്തത്. ആലിക്കപ്പള്ളിയാലില്‍ ഇന്നു നടത്തിയ വിത്തിടലിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ,മുരളി, മുന്‍ പ്രസിഡന്‍റ് ശ്രീ കെ.കൃഷ്ണന്‍കുട്ടി, മുന്‍ ജില്ലാ പ്രസിഡന്‍റ് ശ്രീമതി സുബൈദ ഇസ്ഹാക്, കൃഷി ഓഫീസര്‍ ശ്രീമതി വി.പി. സിന്ധു, വിവിധ പാടശേഖര സെക്രട്ടറിമാരായ ശ്രീ കെ.സേതുമാധവന്‍,ശ്രീ. കൃഷ്ണ മൂര്‍ത്തി, ശ്രീ. വി.സുരേന്ദ്രന്‍, ജൈവ ക്ലസ്റ്റര്‍ ഭാരവാഹികളായ ശ്രീ എം. ശിവശങ്കരന്‍ മാസ്റ്റര്‍, ശ്രീ പി.കെ ചാമി, തുടങ്ങിയവര്‍ പങ്കെടുത്തു. വിത്തിടലിനോടു ബന്ധപ്പെട്ടു നടത്തിയ കുട്ടിക്കൂട്ടത്തിന്‍റെ യോഗത്തിന് വിദ്യാര്‍ത്ഥികളായ വിഷ്ണു, യദുകൃഷ്ണന്‍, വിഷ്ണു പരമേശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കടപ്പാട് ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button