NewsIndia

വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി ഒരു നഗരസഭ മാതൃകയാകുന്നു

വാരാണസി: വാരാണസി നഗരസഭയിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി. നഗരസഭ നടപടികൾ തുടങ്ങുന്നതിന് മുൻപ് വന്ദേമാതരവും അവസാനിക്കുമ്പോൾ ദേശീയഗാനവും നിർബന്ധമാക്കാൻ മേയർ രാംഗോപാൽ മോഹാലെ ഉത്തരവിട്ടു. സഭാനടപടികൾ തുടങ്ങുന്നത് വന്ദേമാതരത്തോടെയാകണം എന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗം അജയ് ഗുപ്‌ത ശനിയാഴ്ച പ്രമേയമവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി മേയർ ഉത്തരവിറക്കിയത്.

പ്രമേയമവതരിപ്പിച്ചപ്പോൾ ഉടൻ തന്നെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയർ വ്യക്തമാക്കി. സഭയിൽ വന്ദേമാതരം പാടുന്നത് ദേശസ്നേഹവികാരം ഉയർത്തുമെന്നും മുൻപ് സഭയിൽ വന്ദേമാതരം പാടിയിരുന്ന ചരിത്രമുണ്ടായിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ മീററ്റ് നഗരസഭയിലും വന്ദേമാതരം ആലപിക്കുമ്പോൾ ഒരു വിഭാഗം മുസ്ലിം കൗൺസിലർമാർ സഭവിട്ട് പോവുകയും ഇവരുടെ അംഗത്വം റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button