Latest NewsIndiaTechnology

ഡിജിറ്റലായി പണമിടപാടിനു സംവിധാനമൊരുക്കി വാട്‌സ്ആപ്പ് വാര്‍ത്തകളില്‍ നിറയുന്നു

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്‌സ്ആപ്പ്. സമൂഹത്തില്‍ ഇന്ന് വാട്‌സ്ആപ്പിനുള്ള സ്ഥാനം വലുതാണെന്ന് തന്നെ പറയാം. വീഡിയോ കോള്‍ സംവിധാനം വരെ വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. വാട്‌സ്ആപ്പില്‍ ഇനി എന്താണ് പുതിയ ഫീച്ചര്‍ എന്നാണ് ആകാംഷയോടെ എല്ലാവരും കാത്തിരിക്കുന്നത്. വാട്‌സ്ആപ്പ് പുതിയ സംവിധാനവുമായി എത്തിക്കഴിഞ്ഞു.

ഇനി നിങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ പണമിടപാട് നടത്താം. അതെങ്ങനെ? എന്ന ചോദ്യമാകും എല്ലാവരുടെയും മനസ്സില്‍. ഡിജിറ്റല്‍ പണമിടപാടാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. കഴിഞ്ഞ ഫെബ്രവരിയില്‍ വാട്‌സ്ആപ്പ് സ്ഥാപകന്‍ ബ്രയന്‍ ആക്റ്റ വാട്‌സ്ആപ്പിലൂടെ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി കഴിഞ്ഞിരുന്നു.

ഒരു മെസേജിങ് ആപ്പിലൂടെ ലോകത്തെവിടെയും പണമിടപാട് നടത്താന്‍ കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്. കോടിക്കണക്കിന് ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ് ഒരു വലിയ വിപണിയാണെന്നാണ് പറയുന്നത്. വാട്‌സ്ആപ്പിലൂടെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്ക് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ആറുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്.

ഒരാള്‍ക്ക് യുപിഐ നമ്പര്‍ ഉപയോഗിച്ച് BHIM പോലുള്ള ആപ്പിലൂടെ പണമിടപാട് നടത്താന്‍ സാധിക്കുന്നുണ്ട്. ഒരു മൊബൈല്‍ നമ്പര്‍ വഴിയാണ് ഈ ഇടപാട് രാജ്യത്ത് നടക്കുന്നത്. ഇതേ മോഡല്‍ സംവിധാനമാണ് വാട്‌സ്ആപ്പും കൊണ്ടുവരുന്നത്. വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് ബ്രയന്‍ ആക്റ്റ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button