Latest NewsKerala

സാംസ്‌കാരിക നായകര്‍ എന്നുപറഞ്ഞാല്‍ നാണവും മാനവും ഇല്ലാത്ത അന്യഗ്രഹ ജീവികള്‍: മഹിജ മര്‍ദ്ദനത്തില്‍ സാംസ്‌കാരിക നായകരെക്കുറിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ തന്റെ പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ നാണവും മാനവുമില്ലാത്ത അന്യഗ്രഹജീവികളാണെന്ന് സുരേന്ദ്രന്‍ കുറിക്കുന്നു.

സാംസ്‌കാരിക നായകര്‍ എന്ന് പറഞ്ഞ് നടക്കുന്നവരെ കേരളം ഇന്നു വെറുക്കുകയാണെന്നും അദ്ദേഹം പറയുന്നു. സുരേന്ദ്രന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

മനോജ് എബ്രഹാമിന് തന്റെ അനധികൃത സ്വത്തു കേസ്സില്‍ നിന്ന് രക്ഷപ്പെടണം. അതു മനസ്സിലാക്കാം. ലോകനാഥ് ബെഹറ പണ്ട് കെ കരുണാകരന്റെ കൊച്ചുമക്കളെ പുറത്തിരുത്തി ആന കളിക്കുന്നത് കണ്ടവരുണ്ട്. എന്നു പറഞ്ഞാല്‍ ഭരിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്തുകൊടുക്കുന്നയാള്‍. അവരെക്കാളേറെ കേരളം ഇന്നു വെറുക്കുന്നത് നമ്മുടെ സാംസ്‌കാരിക നായകരെയെന്നു പറഞ്ഞു നടക്കുന്ന ഉദരംഭരികളെയാണ്. നാണവും മാനവുമില്ലാത്ത അന്യഗ്രഹജീവികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button