CricketLatest NewsSports

ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി കോഹ്‌ലി

മുംബൈ : വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ കോഹ്‌ലി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും മികച്ച ശരാശരി നേടിയതോടെയാണ് കോഹ്‌ലി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ കാറ്റഗറിയിൽ എലിസ് പെറി ക്രിക്കറ്റർ ലീഡിംഗ് ക്രിക്കറ്റർ ഇൻ ദ വേൾഡ് പുരസ്‌കാരത്തിന് അർഹയായി.

ഒരു വർഷത്തെ പ്രകടനങ്ങൾ വിലയിരുത്തി നൽകുന്ന വിഡ്സൺ അവാർഡ് പ്രകാരം ടെസ്റ്റിൽ 75.93 ശരാശരിയോടെ 1215 റണ്‍സും ഏകദിനത്തിൽ 92.37 ശരാശരിയോടെ 739 റണ്‍സും ട്വന്‍റി20യിൽ 106.83. ശരാശരിയോടെ 641 റണ്‍സുമാണ് ഈ വർഷം കോഹ്‌ലി സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button