KeralaLatest News

മഹിജയോട് സര്‍ക്കാരും പോലീസും കാട്ടിയ ക്രൂരതയെ കുറിച്ച് മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണുവിന്റെ വാക്കുകള്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നത് : ഇടതുപക്ഷ സഹയാത്രികനെപ്പോലും രോഷാകുലനാക്കിയ മഹിജാ മര്‍ദ്ദനം

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണ് പഴമൊഴി. എന്നാൽ ഇവിടെ ശരി അമ്മയുടെ കൂടെയാണ്. അതുകൊണ്ട് തന്നെ രണ്ട് പക്ഷമായി നിൽക്കാൻ കേരളത്തിനാകില്ല. പക്ഷേ, എന്നിട്ടും തെറ്റുകളെ ന്യായീകരിക്കാൻ ‘ചിലർ’ ഇറങ്ങിയിട്ടുണ്ട്. മഹിജ എന്ന അമ്മ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരമിരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിന്റെ നീതിയ്ക്കായിട്ടാണ്.

ജിഷ്ണുവിന് നീതി ലഭിയ്ക്കാതെ പോയാൽ നൽകേണ്ടി വരിക വലിയ വിലയാണ്. ഒരമ്മയുടെ കണ്ണീരിന്റെ വില. കേരളം ഞെട്ടി തലതാഴ്ത്തിയ ദിവസമായിരുന്നു ഇന്നലെ. തന്റെ പൊന്നോമനയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം എന്നൊരൊറ്റ ആവശ്യം മാത്രമേ മഹിജയ്ക്കുണ്ടായിരുന്നുള്ളു. ജിഷ്ണു മരിച്ച് 90 ദിവസം പൂർത്തിയായിട്ടും ഇരുട്ടിൽ തപ്പുന്ന പൊലീസിനെതിരെയായിരുന്നു അവരുടെ സമരം. നീതി കിട്ടാതെ വരുമ്പോൾ ഇങ്ങനെയൊക്കെ പ്രതിഷേധിക്കാനും പ്രതികരിക്കാനും അല്ലേ ഒരമ്മയ്ക്ക് കഴിയൂ.

പൊലിസിന്റെ കാട്ടാളത്തം വർധിച്ചു വരികയാണ്. പലയിടങ്ങളിലും നോക്കുകുത്തിയായി നിൽക്കുന്നവരാണ് പൊലീസ്. അധികാരികൾക്ക് മുന്നിൽ മകന്റെ നീതിക്കായി കൈകൂപ്പിക്കരഞ്ഞ അമ്മയുടെ കണ്ണീർ മരണം വരെ കണ്ടുനിന്നവരേയും കണ്ടില്ലെന്ന് നടിച്ചവരുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. നീതിക്കായി തലകുനിച്ച് നിൽക്കേണ്ടി വരുന്നുവോ? നീതി എന്നത് ‘പിച്ച’ ആണെന്നാണോ അധികാരികൾ ധരിച്ചിരിയ്ക്കുന്നത്?.

സർക്കാർ എന്നും ഇരകൾക്കൊപ്പമാകണം. തെറ്റ് പൊലീസ് ചെയ്താലും പ്രതികരിക്കാനും തക്കശിക്ഷ നൽകാനും സർക്കാർ ബാധ്യസ്ഥരാണ്. ജിഷ്ണു പ്രണോയി എന്ന് വിദ്യാർത്ഥിയെ ഇല്ലാതാക്കിയവർക്കൊപ്പമോ ഇപ്പോൾ പൊലീസ് ചവിട്ടിയരക്കുന്ന ആ അമ്മയുടെ നീതിയെ ഇല്ലാതാക്കുന്നവർക്കൊപ്പമാകരുത് സർക്കാർ.

പിണറായി പോലീസിന് പേ പിടിച്ചപ്പോള്‍ മഹിജ വിളിച്ചു പറഞ്ഞു ഞാന്‍ അമ്മ അല്ലെ… കേരളത്തിന്റെ കാതില്‍ മുഴങ്ങുകയാണ് ആ ശബ്ദം..പിണറായി… നിങ്ങൾ ഏത് പട്ടുമെത്തയിൽ കിടന്നാലും നിങ്ങൾക്ക് പൊള്ളും, നിങ്ങൾ പരിഹാസ്യനാവും, ക്ലിഫ് ഹൗസിലെ കണ്ണാടിയിൽ സ്വന്തം മുഖമൊന്ന് നോക്കണം അപ്പോൾ ഒരു പരാജിതൻ താങ്കളെ നോക്കുന്നത് കാണാം..

കാരണം കൃഷ്ണ ദാസിനെ പോലുള്ള കൊലയാളികള്‍ക്ക് മുന്നില്‍ കവാത്ത് മറക്കുന്നവരാണ് കേരള പോലീസ്….. ഇരകളുടെ നേര്‍ക്ക്‌ മാത്രം ചുര മാന്തുന്നവരാണ് കേരള പോലീസ്..ആ പോലീസിന്റെ ആകെയുള്ള സ്തുതി പാടകനാണ് പിണറായി വിജയന്‍ എന്ന കേരള മുഖ്യമന്ത്രി നിങ്ങള്‍ക്ക് ഇന്ന് പൊള്ളും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പ്രശ്നത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്നാണ്. ബാഹ്യശക്തികള്‍ ബഹളമുണ്ടാക്കി എന്നാണ് ബെഹറയുടെയും ഭാഷ്യം.. എന്ത് ബാഹ്യ ശക്തിയെന്നാണ് ഉദേശിച്ചത്‌ മഹിജയും ശ്രീജിത്തും ബന്ധുമിത്രാദികളും കഴിഞ്ഞാല്‍ അഞ്ചു പേര്‍ വരും നിങ്ങള്‍ ഈ പറയുന്ന ബാഹ്യശക്തികള്‍ എന്ന ഭീകരശക്തികള്‍..ഇവരാണോ ഈ സര്‍ക്കാരിനെ അസ്ഥിരപെടുത്തന്‍ പോകുന്നത് അല്ലെങ്കില്‍ ഇവരാണോ പോലീസ് ആസ്ഥാനം തകര്‍ക്കാന്‍ പോകുന്നത്.

ബെഹറയുടെ മെഗാഫോണ്‍ ആയി മാറിയിരിക്കുന്നു പോലീസിനെ നിലക്ക് നിര്‍ത്തേണ്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഖമല്ല കേരളത്തിന്‌ ഇന്ന് ജിഷ്ണു. ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പമുണ്ട് കേരളമൊന്നാകെ ഇവരെയാണ് കേരള പോലീസും പിണറായി വിജയനും ബാഹ്യശക്തികള്‍ എന്ന് വിമര്‍ശിക്കുന്നത്. ഒരു പിഴവ് മാത്രമേ താങ്കൾക്കു കേരള മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് താങ്കൾ അകന്നു പോയിരിക്കുന്നു. മഹിജയെ കാണാന്‍ കഴിയില്ലന്നും മുഖമടച്ചുപറയാന്‍ സാധിക്കുന്നതും അതുകൊണ്ട് തന്നെയാണ്..

സുരക്ഷിത മേഖലഎന്നാണ് സര്‍കാരിന്റെ ന്യായം എന്നാല്‍ ബെഹറക്ക് സുരക്ഷയും മഹിജയ്ക്ക് തൊഴിയും കിട്ടുന്ന അങ്ങേനെയൊരു പോലീസ് ആസ്ഥാനം കേരളത്തിന്‌ വേണോ…..? കൊട്ടിയൂരില്‍ നിന്ന് തുടങ്ങിയ പീഡനങ്ങളുടെ പെരുക്ക പട്ടിക നീണ്ടിട്ടും കേരളത്തിലെ ജനങ്ങളുടെ ക്ഷമ ഒന്ന് കൊണ്ട് മാത്രമാണ് പോലീസ് ആസ്ഥാനം നിലം പൊത്താതെ നില്‍ക്കുന്നത് എന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ ഓര്‍ക്കണം ഓര്‍ക്കുന്നത് നന്ന്..

shortlink

Related Articles

Post Your Comments

Related Articles


Back to top button