വൈക്കം വിജയലക്ഷ്മിക്ക് അംഗീകാരത്തിന്റെ അപൂർവ്വ നിമിഷങ്ങൾ ; ഒരേ സമയം ഇരട്ട റെക്കോർഡും ഡോക്ടറേറ്റും

1289

അംഗീകാരത്തിന്റെ നിറവിൽ വൈക്കം വിജയലക്ഷ്മി. തുടർച്ചയായ അഞ്ച് മണിക്കൂർ ഗായത്രി വീണയിൽ ഗാനങ്ങൾ മീട്ടി ഒരേ സമയം ഇരട്ട റെക്കോർഡ് വിജയലക്ഷ്മി കരസ്ഥമാക്കി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുമാണ് വിജയലക്ഷ്‌മി  കരസ്ഥമാക്കിയത്. പരിപാടി സംഘടിപ്പിച്ച സംവിധായകനും,സംഗീത സംവിധായകനുമായ ആനന്ദ് കൃഷ്ണയും ഈ അംഗീകാരത്തിന് അർഹനായി.

എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ദക്ഷിണേന്ത്യൻ തലവൻ വിവേക് രാജ വിജയലക്ഷ്മിക്ക് അവാർഡുകൾ കൈമാറി. ഗായത്രി വീണയിൽ ഇരട്ട റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് വൈക്കം വിജയ ലക്ഷ്മിയെന്നു വിവേക് രാജ പറഞ്ഞു.അതോടൊപ്പം തന്നെ യു ക്കെ യിലെ വേൾഡ് റെക്കോർഡ് യുണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിനും വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തിട്ടുണ്ട്