India

ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി നല്‍കി. പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഫെബ്രുവരി 28 ആയിരുന്നു. ഏപ്രില്‍ 5ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സമയപരിധി ജൂണ്‍ 30 വരെ നീട്ടുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരിയില്‍ തന്നെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളിലെ അക്കൗണ്ട് ഉടമകളില്‍ നിന്നും പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളില്‍ നിന്നും പാന്‍കാര്‍ഡ് അല്ലെങ്കില്‍ ‘ഫോം 60’ ശേഖരിക്കണമെന്ന് നികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ആദായ നികുതി നിയമത്തിലെ ‘114 ആ’ വകുപ്പ് പ്രകാരമായിരുന്നു നിര്‍ദ്ദേശം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് പാന്‍ കാര്‍ഡിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button