Nattuvartha

കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോൾ ഇവിടെ കുടിവെള്ളം റോഡിലൂടെ പരന്നൊഴുകാൻ തുടങ്ങിയിട്ട് നാളേറെയാവുന്നു

കൊളത്തൂർ :കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം രാപകലില്ലാതെ കുടിവെള്ളം പാഴാവുന്നതിന് പരിഹാരമില്ല. മങ്കട മേജർ ശുദ്ധജലപദ്ധതിയുടെ മെയിൻ പൈപ്പിൽ വിള്ളൽ വന്നതിനെ തുടർന്ന് കൊളത്തൂർ ചന്തപ്പടി സ്‌കൂളിന് മുന്നിൽ ദിവസങ്ങളായി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നു. അതിനാല്‍ ഇവിടെ അധികൃതരുടെ ഈ അനാസ്ഥക്കെതിരെ ജനരോഷം ശക്തമാകുന്നു.

മൂർക്കനാട്  നിലാപ്പറമ്പ് കുന്നിൻ മുകളിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്നും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ശുദ്ധജലം  പൈപ്പ് പൊട്ടി പലതവണ പാഴായത് മുൻപും വാർത്തയായിരുന്നു. മെയിൻ പൈപ്പ് അടിക്കടി പൊട്ടുന്നത് കാരണം ഈ കുടിവെള്ളപദ്ധതിയുടെ പ്രവർത്തനങ്ങൾ ആകെ അവതാളത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button