India

ബൈക്കില്‍ പിന്‍തുടര്‍ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് സച്ചിന്‍ പറഞ്ഞത് ഇങ്ങനെ

ബൈക്കില്‍ പിന്‍തുടര്‍ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറഞ്ഞത് ഇങ്ങനെ. ” ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം”. അതു മാത്രമല്ല, ഇനി ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കില്ലെന്ന് യുവാക്കളോട് സത്യം ചെയ്യിക്കുകയും ചെയ്തു സച്ചിന്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.

യുവാക്കളുടെ പിന്നില്‍ ബൈക്കില്‍ യാത്ര ചെയ്ത് ദമ്പതികളും സച്ചിനെ കണ്ടപ്പോള്‍ കൈ കാണിച്ചു. അവരോടും സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് വിളിച്ചു പറയുന്നതായും വീഡിയോയിലുണ്ട്. ഇന്ത്യയില്‍ റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ ഏറെയാണ്. റോഡ് സുരക്ഷയെക്കുറിച്ച് നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും ഇതിനൊരു മാറ്റവുമുണ്ടായിട്ടില്ല. പ്രത്യേകിച്ച് ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം മിക്കവരും പാലിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button