Latest NewsNewsIndia

ആധാര്‍ കാര്‍ഡ് : പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുന്നു

ദുബായ് : പ്രവാസി ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മുതല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ വേണമെന്ന നിബന്ധന എന്‍.ആര്‍.ഐകള്‍ക്കു ബാധകമായിരിക്കില്ല. ഡ്രൈവിങ് ലൈസന്‍സിനും സിം കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമല്ലെന്നും എംബസി അറിയിച്ചു.

പുതിയ ധനബില്‍ പ്രകാരം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും പാന്‍ കാര്‍ഡ് സ്വന്തമാക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പ്രവാസികളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തത് ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണ് ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button