NewsGulf

സൗദി പൊതുമാപ്പ് : ഔട്ട്പാസ് വിതരണം തുടങ്ങി

ഹഫർ അൽ ബാത്തിൻ : സൗദി പൊതുമാപ്പിനോട് അനുബന്ധിച്ച് ഹഫർ അൽ ബാത്തിനിൽ ഔട്ട്പാസ് വിതരണം തുടങ്ങി. ഒരാഴ്ച മുൻപ് വന്ന് പോയ എംബസി ഉദ്യോഗസ്ഥർ വീണ്ടും ഹഫർ അൽ ബാത്തിനിൽ എത്തി കഴിഞ്ഞ തവണ അപേക്ഷ നൽകിയ 31 പേർക്കും ഔട്ട് പാസ് നൽകി . കൂടാതെ വിവിധ കാരണങ്ങളാൽ നാട്ടിൽ പോകാൻ കഴിയാതെ ഹെൽപ്പ് ഡസ്കിനെ സമീപിച്ചവരിൽ നിന്നും അർഹരായ ഇരുപതിലധികം പേരുടെ ഔട്ട് പാസിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തു .

രാവിലെ 8.30 ന് ആരംഭിച്ച ഹെൽപ് ഡസ്ക് വൈകീട്ട് 3 മണി വരെയുണ്ടായിരുന്നു. പൊതുമാപ്പിനോടനുബന്ധിച്ച് വീണ്ടും ഹഫറിൽ സന്ദർശനം നടത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button