NewsGulf

യുഎഇ സന്ദർശനത്തിനെത്തിയ യുവതിയെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിരോധിത ഡ്രഗ്‌സുമായി പിടികൂടി

യുഎഇ സന്ദർശനത്തിനെത്തിയ യുവതിയെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ട്രെമഡോൾ എന്ന നിരോധിത ഡ്രഗ്‌സുമായി പിടികൂടി. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ജോർദാനിയൻ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റം ഓഫിസേഴ്‌സ് ഇവരെ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ബാഗിൽ നിന്നും ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് വനിതാ ഓഫീസറുടെ സഹായത്തോടെ ഇവരെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച രീതിയിൽ ൩ ബാഗുകൾ കണ്ടെത്തിയത്.

ഡ്രഗ്‌സ് രാജ്യത്തേക്ക് കടത്താനാണ് താൻ ശ്രമിച്ചതെന്ന് യുവതി ആദ്യം കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് അവ തന്റെ സുഹൃത്ത് അബുദാബിയിലുള്ള അവരുടെ സുഹൃത്തിന് നൽകാൻ കൊടുത്തുവിട്ടതാണെന്നും പാക്കറ്റിനുള്ളിൽ ഡ്രഗ്‌സ് ആയിരുന്നെന്ന് അറിയില്ലെന്നും പറയുകയുണ്ടായി. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചതെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button