NewsIndia

ജിയോയ്‌ക്കെതിരെ പരാതിയുമായി വീണ്ടും എയർടെൽ

ന്യൂഡല്‍ഹി: ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെതിരെ പരാതിയുമായി എയർടെൽ. ജിയോയുടെ ഓഫറില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ജിയോയുടെ സമ്മര്‍ സര്‍പ്രെസ് ഓഫറിന് സമാനമാണ് പുതിയ ഓഫറെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ ചെയ്യുന്നതെന്നും എയർടെൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ട്രായ് ഇടപ്പെട്ടതിനെ തുടർന്ന് ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിച്ചിരുന്നു. 402 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തേക്ക് സൗജന്യ സേവനമാണ് ജിയോ നൽകിയിരുന്നത്. ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ പ്രൈം ഉപഭോക്താകള്‍ 309 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്കാണ് സൗജന്യ സേവനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button