NewsIndia

ജിയോയെ നേരിടാൻ ആകർഷകമായ പാക്കേജുമായി എയർടെൽ

ജിയോയുടെ വെല്ലുവിളി മറികടക്കാന്‍ ഓഫറുമായി എയർടെൽ എത്തുന്നതായി റിപ്പോർട്ടുകൾ. 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് എയര്‍ടെല്‍ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. 399 രൂപ പ്ലാനില്‍ 70 ദിവസത്തേക്ക് 1 ജിബി ഡാറ്റ ഫെയര്‍ യൂസേജ് പോളിസിയില്‍ 70 ജിബി 4ജി ഡാറ്റയാകും എയര്‍ടെല്‍ നല്‍കുക. എന്നാല്‍ ഇതുസംബന്ധിച്ച്‌ കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

ടെലികോം റെഗുലേറ്ററി അതോറി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ‘ധന്‍ ധനാ ധന്‍’ എന്ന പേരില്‍ അടുത്ത ഓഫര്‍ അവതരിപ്പിച്ചിരുന്നു. 99 രൂപ പ്രൈം അംഗത്വം എടുത്തവര്‍ക്ക് 309 രൂപയ്ക്ക് 84 ദിവസം ഒരു ജിബി 4ജി ഡാറ്റ വീതവും 509 രൂപയ്ക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ എയർടെൽ പരാതി നൽകിയിരുന്നു. പരാതിയില്‍ തീരുമാനമുണ്ടാകുന്നതിന് മുൻപേ എയർടെൽ ജിയോയുമായി യുദ്ധത്തിനൊരുങ്ങുകയാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button