Latest NewsNewsIndia

ഉപതെരെഞ്ഞെടുപ്പിലും ബി.ജെ.പി തരംഗം

ന്യൂഡല്‍ഹി•എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ആറു സീറ്റുകളില്‍ നാലിടങ്ങളില്‍ ബി.ജെ.പി വിജയിച്ചു. രണ്ടിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബിജെപിയുടെ അനില്‍ ധിമാന്‍ 8433 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ രജൗറി ഗാര്‍ഡനില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 14000 വോട്ടുകള്‍ക്ക് വിജയിച്ചു. അസ്സമിലെ നോമാജിയില്‍ ബിജെപ് സ്ഥാനാര്‍ത്ഥി അനില്‍ ധിമാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കര്‍ണാകടത്തിലെ രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കര്‍ണാടകയിലെ നഞ്ചന്‍കോട് കോണ്‍ഗ്രസ്സിന്റെ ഗീത മഹാദേവ പ്രസാദ് പത്തായിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപിയുടെ സിഎസ് നിരഞ്ജന കുമാറിനെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button