KeralaLatest News

മുഖ്യമന്ത്രിയെക്കുറിച്ച് കാനം പറഞ്ഞത് ശരിവെച്ച് പല പാര്‍ട്ടികളും രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ അതിക്രമിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചാണ് കാനത്തിന്റെ പ്രസ്താവന ഉണ്ടായിരുന്നത്. ഇതിനെയാണ് കോണ്‍ഗ്രസ് പിന്തുണച്ചത്.

മുഖ്യമന്ത്രി സംസാരിക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം സമരം കൊണ്ട് എന്തുനേടി എന്ന മുഖ്യമന്ത്രിയുടെ ചോദ്യം, മുമ്പ് സമരം നടത്തിയിരുന്ന തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണെന്ന് കാനം പറഞ്ഞിരുന്നു. സംസ്ഥാനത്ത് നടക്കുന്നത് ഉപദേഷ്ടാക്കളുടെ ഭരണമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പറഞ്ഞു.

സഖ്യകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന പ്രകാശ് കാരാട്ടിനും കാനം മറുപടി നല്‍കി. സിപിഐയുടേത് പ്രതിപക്ഷത്തിന്റെ നിലപാടല്ലെന്നും ഇടതുപക്ഷത്തിന്റെ നിലപാടാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button