Latest NewsIndia

വോട്ടിങ് മെഷീനെക്കുറിച്ച് സിദ്ധരാമയ്യയുടെ പുതിയ കണ്ടുപിടിത്തങ്ങള്‍

ബെംഗളൂരു: വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നല്ല വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ ഞങ്ങള്‍ വിജയിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തങ്ങളുടെ മണ്ഡലങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടന്നിട്ടില്ലെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു.

കഴിഞ്ഞ മാസം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടന്നതായി മായാവതിയും അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button