Life StyleHealth & Fitness

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം

സൗന്ദര്യവര്‍ദ്ധകവസ്തുക്കളായ നെയില്‍ പോളിഷ്, ആന്റിബാക്ടീരില്‍ സോപ്പ്, ക്രീമുകള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് വിദഗ്ദരായ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വസ്തുക്കളുടെ ഉപയോഗം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഗര്‍ഭധാരണത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ബാക്ടീരിയകളെ തടയുന്നതിനാണ് നമ്മള്‍ സോപ്പും ഷാംപുവുമൊക്കെ ഉപയോഗിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ വന്ധ്യതയ്ക്കും ഇത് കാരണമാക്കപ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അണ്ഡോത്പാദനത്തിനും, ആരോഗ്യകരമായ ബീജോത്പാദനത്തിനും തടസ്സമാകുന്നുവെന്ന് ഐവിഎഫ് വിദഗ്ദ സരിഗ അഗര്‍വാള്‍ വ്യക്തമാക്കുന്നു. 2013 ല്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് 16-21 വയസ്സില്‍ പ്രായമുള്ള കുട്ടികള്‍ മാസം 6000 രൂപയോളം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ചിലവഴിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിദഗ്ദരുടെ കണ്ടെത്തല്‍ പ്രകാരം, നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നാണ്. നെയില്‍ പോളിഷ് റിമൂവറുകളില്‍ ഇതിനേക്കാള്‍ ഒരു പടി മുകളിലാണ് കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നത്. വന്ധ്യത മാത്രമല്ല , ഗര്‍ഭം അലസിപ്പോകല്‍, പൂര്‍ണവളര്‍ച്ചയെത്താത്ത ജനനം, കേഴ്‌വി പ്രശ്‌നങ്ങള്‍, തലച്ചോറിലും കിഡ്‌നിയിലും പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button