Latest NewsNewsGulf

യു.എ.യിൽ കാർ വാടകയ്‌ക്കെടുത്ത് തിരിമറി നടത്തി വിൽക്കുന്ന സംഘം അറസ്റ്റിൽ

യു.എ.ഇ: യു.എ.യിൽ കാർ വാടകയ്‌ക്കെടുത്ത് തിരിമറി നടത്തി വിൽക്കുന്ന സംഘം അറസ്റ്റിൽ. 12 പേരാണ് അറസ്റ്റിലായത്. 600,000 ദിർഹം വില വരുന്ന 11 കാറുകലാണ് ഈ സംഘം വാടകയ്‌ക്കെടുത്ത് വിറ്റത്. അബുദാബി, ദുബായ് എന്നിവിടങ്ങളിലെ വിവിധ വാടക കമ്പനികളിൽ നിന്നാണ് കാറുകൾ വാടയ്ക്കെടുത്തത്. വാടകയ്‌ക്കെടുത്ത ശേഷം ഇവർ വണ്ടികളുടെ നമ്പറും മറ്റു പേപ്പറുകളും മാറ്റുകയും തുടർന്ന് വണ്ടികൾ അയൽ രാജ്യങ്ങളിലേക്ക് കയറ്റി അയക്കക്കും ചെയ്യും.

തുടർന്ന് വീണ്ടും വണ്ടികൾ യു.എ.യിലേക്ക് തന്നെ ഇറക്കുകയും പുതിയ രജിസ്ട്രേഷനിൽ അവിടെ തന്നെ വിൽക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. അബുദാബിയിലെ കാർ വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മാത്രമല്ല കാർ മോഷണത്തെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button