Latest NewsIndia

മാവോയിസ്റ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: പോലീസ് വാഹനത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. ബിഹാറിലെ സീതാമര്‍ദിയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് വാഹനത്തിലുണ്ടായ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

മാവോയിസ്റ്റുകളെ സീതാമര്‍ദിയിലെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ 12 പോലീസുകാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button