Latest NewsNewsInternational

ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വാഗ്ദാനം നിലനില്‍ക്കേ ചൈനയ്ക്ക് മുന്നറിയിപ്പ് മാത്രം നല്‍കി യു.എസ് ട്രഷറി. വിദേശ വിനിമയത്തില്‍ കൃത്രിമം കാട്ടുന്ന ചൈനയെ കറന്‍സി മാനുപുലേറ്ററായി’ മുദ്രക്കുത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം ചൈനയുടെ വിദേശ വിനിമയം, വ്യാപാര നടപടിക്രമം എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നാണ് യു.എസ് ട്രഷറിയുടെ മുന്നറിയിപ്പ്. മുന്‍കാലങ്ങളില്‍ ചൈന നടത്തിയ ഇടപെടലുകള്‍ ഗൗരവവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ ഞെരുക്കമാണ് അമേരിക്കന്‍ ജീവനക്കാര്‍ക്ക് ഉണ്ടാക്കിയതെന്നും അവര്‍ പറയുന്നു.

ഇറക്കുമതി ചരക്കുകളുടെയും സേവനങ്ങളുടെയും മാര്‍ക്കറ്റ് ലഭ്യതയ്ക്ക് നിയന്ത്രണം വരുത്തുന്ന നയങ്ങളാണ് ചൈന തുടരുന്നത്. മാത്രമല്ല പരിമിതമായ നിക്ഷേപ വ്യവസ്ഥകളാണ് നിലനിര്‍ത്തുന്നതും. ഇത് വിദേശ നിക്ഷേപകരെ സാരമായി തന്നെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ചൈനയുടെ വിദേശ വിനിമയ നടപടികളില്‍ മാറ്റം വന്നതായി അംഗീകരിച്ചാണ് ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്നും പിന്‍വലിഞ്ഞത്. മാത്രമല്ല ഉത്തരകൊറിയ പ്രശ്‌നത്തില്‍ ചൈന അമേരിക്കയെ പിന്തുണച്ചാല്‍ ബീജിംഗുമായുള്ള വ്യാപാര അജണ്ടയില്‍ കൂടുതല്‍ ഇളവ് വരുത്തുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button