NewsGulf

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഷാർജ പോലീസ് പിടികൂടിയത് 8 മണിക്കൂറിനുള്ളിൽ

ഷാർജ: ഷാർജയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഏഷ്യൻ വംശജൻ പിടിയിൽ. വെള്ളിയാഴ്ച 10.30 ഓടെയാണ് യുവതിയുടെ മൃതദേഹം ഷാർജയിലെ മെയ്‌സൂൺ ഏരിയയിലെ പൂളിനടുത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് 8 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്താൻ ഷാർജ പൊലീസിന് കഴിഞ്ഞു.

യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് യുവാവ് വന്നതെന്ന് അധികൃതർ വ്യക്തമാക്കി. പോലീസ് കേസ് എടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button