Latest NewsNewsIndia

അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ ഇന്ത്യ : അടുത്ത ലക്ഷ്യം എന്തെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭുവനേശ്വര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യയാകും ഇനി ഉണ്ടാകുക. ഇനി കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്തെന്ന് വിശദീകരിയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അഴിമതി മുക്ത, ഭീകരവാദ മുക്ത, ദാരിദ്ര മുക്ത ഇന്ത്യ സൃഷ്ടിക്കും എന്ന് വാഗ്ദാനം ചെയ്ത മോദി പുതിയ ഇന്ത്യക്കായി ജന്‍ ധന്‍, ജല്‍ ധന്‍, വന്‍ ധന്‍ എന്ന മുദ്രാവാക്യവും മുന്നോട്ടുവെച്ചു.
ഒഡിഷയിലെ ഭുവനേശ്വറില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ആയിരുന്നു മോദിയുടെ ആഹ്വാനവും പ്രഖ്യാപനവും. അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതാക്കളോട് മോദി ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കള്‍ ‘നിശബ്ദതയുടെ കല’ പരിശീലിക്കണമെന്നും മോദി പറഞ്ഞു. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ അമിതാഹ്ലാദം കാണിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണമെന്നും മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കമെന്നും മോദി പറഞ്ഞു. വിഷയത്തില്‍ മുസ്ലിം സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിക്കാതെ പോയ 120 ലോക്‌സഭാ സിറ്റുകളില്‍ വിജയിക്കാനായി പ്രത്യേക പ്രചാരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button