Latest NewsFootballNewsSports

ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ഓള്‍ഡ് ട്രാഫോഡില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ ആന്ദര്‍ ഹെരേരയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ചെല്‍സി ഒന്നാം സ്ഥാനത്തു തുടരുന്നു. 75 പോയിന്റുള്ള ചെല്‍സിക്ക് രണ്ടാം സ്ഥാനത്തുള്ള ടോട്ടനവുമായി നാലു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button