Latest NewsNewsInternational

ദുബായിലും കടലാസ് രഹിത ഇടപാട് : കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ദുബായ് : ചൊവ്വയില്‍ ചെറുനഗരങ്ങള്‍ പണിയാനൊരുങ്ങുന്നു

ദുബായ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇനി മുതല്‍ ദുബായിലും കടലാസ് രഹിത ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണ്.. കടലാസ് രഹിത ഇടപാട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കി എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പിലാക്കുന്ന സ്മാര്‍ട് ദുബായ് 2021 പദ്ധതിക്കു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ടു. കടലാസ് ഉപയോഗിച്ചുള്ള ഇടപാടു നടക്കുന്ന അവസാന വര്‍ഷമായിരിക്കും 2021. ഇതിനായി ദുബായ് പള്‍സ് എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിച്ചു.

പിഴ അടയ്ക്കല്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ 1129 സ്മാര്‍ട് സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. വിവിധ വകുപ്പുകളെ ബന്ധിപ്പിച്ചുള്ള അതിവിപുലമായ ശൃംഖലയാണു യാഥാര്‍ഥ്യമാകുക. ഇതിന്റെ ഭാഗമായി കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ റോഡുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിക്കും. വിവരങ്ങള്‍ ശേഖരിക്കാനും ഒത്തുനോക്കാനും ഏകോപിപ്പിക്കാനുമെല്ലാം ഈ സ്മാര്‍ട് സംവിധാനം വഴി കഴിയും.

സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ചു പൊതുജനങ്ങള്‍ക്ക് എല്ലാ ഇടപാടുകളും നടത്താനാകും. ഡിജിറ്റല്‍ ഭാവിയിലേക്ക് അതിവേഗം മുന്നേറുകയാണു ലക്ഷ്യമെന്നു ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടന്ന ഫ്യൂച്ചര്‍ നൗ എക്സിബിഷന്‍ സന്ദര്‍ശനവേളയില്‍ ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ക്കു തുടക്കം കുറിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ദുബായില്‍ നടപ്പാക്കിവരുന്ന സ്മാര്‍ട് പദ്ധതികളുടെ പുരോഗതി ഷെയ്ഖ് ഹംദാന്‍ വിലയിരുത്തി. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഈ മേഖലയില്‍ ദുബായ് വലിയ മുന്നേറ്റം നടത്തി.

പൊതുജനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ എന്തെങ്കിലും കാലതാമസമോ മറ്റു നൂലാമാലകളോ ഉണ്ടാകില്ല. എവിടെയിരുന്നും നിമിഷങ്ങള്‍ക്കകം ഇടപാടുകള്‍ നടത്താനാകും. ഓഫിസുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒരുതരത്തിലും ഉണ്ടാകില്ല.

യാത്ര, ആരോഗ്യം, വിദ്യാലയങ്ങള്‍, വൈദ്യുതി, വെള്ളം എന്നിങ്ങനെ ഏതുമേഖലയിലുള്ള വിവരങ്ങള്‍ ലഭ്യമാകാനും ഇടപാടുകള്‍ നടത്താനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ഇതുവഴി അവസരമൊരുങ്ങും. ചൊവ്വയില്‍ 2117ല്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതി ഉള്‍പ്പെടെ യുഎഇ ആസൂത്രണം ചെയ്തതായും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button