Latest NewsIndia

വാഹനം പെട്ടെന്ന് നിര്‍ത്തി: ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആ പെണ്‍കുട്ടിയെ പ്രധാനമന്ത്രി അരികിലേക്ക് വിളിച്ചു

സൂററ്റ്: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകര്‍ഷിച്ച പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാലു വയസുകാരിയെ കണ്ട മോദി കാര്‍ പെട്ടെന്നു നിര്‍ത്തി. സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മോദി യാത്ര ചെയ്തിരുന്നത്.പെട്ടെന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട മോദി പെണ്‍കുട്ടിയെ കാറിനരികിലേക്ക് വിളിച്ചു.

സൂറത്തിലാണ് സംഭവം. മോദിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്. ഇതിനിടയില്‍ നിന്നാണ് ഈ പെണ്‍കുട്ടി മോദിയുടെ ശ്രദ്ധയില്‍പെട്ടത്. തന്റെ സ്‌നേഹം മോദി പ്രകടിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button