Life StyleHealth & Fitness

നല്ല ഉറക്കത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. പകല്‍ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കാം. ജീവിത ശൈലിയിലുള്ള മാറ്റവും, ചില ശീലങ്ങളും മാറ്റിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.

ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതക്കുറവ് എന്നിവ ഉറക്കത്തെ സാരമായി ബാധിക്കും. ഇവയുടെ ഫലപ്രദമായ ചികിത്സ ഉറക്കത്തെ മെച്ചമാക്കും.

വളര്‍ത്തുമൃഗങ്ങളെ കിടക്കയില്‍ ഒപ്പം കിടത്തുന്നവരുണ്ട്. ഇത് ഉറക്കം കുറയാനിടയാക്കുമെന്നാണ് പൊതുവെ കാണാന്‍ സാധിക്കുന്നത്. ‘മെയോ ക്ലിനിക് സ്ലീപ്പ് ഡിസോര്‍ഡര്‍ സെന്‍ററിന്‍റെ’ പഠനപ്രകാരം വളര്‍ത്തുമൃഗങ്ങളെ കൂടെകിടത്തുന്ന 53 ശതമാനത്തോളം പേര്‍ക്ക് ഉറക്കത്തിന് തടസം നേരിടുന്നുണ്ട്.

കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. ഉറങ്ങുന്നതിന് മുന്‍പ് ലഘുവായ വ്യായാമമുറകള്‍ ചെയ്യുന്നതും ശ്വസനക്രിയകള്‍ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button