Latest NewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മിഡിൽസ്ബ്രോയെ ആഴ്സണൽ പരാജയപ്പെടുത്തിയത്. അലക്സി സാഞ്ചസ്സും, ജെസ്സ്യുട്ട് ഓസിലുമാണ് ടീമിന് വിജയ ഗോളുകൾ നേടി  കൊടുത്തത്. മൂന്ന് മാസത്തിന്  ശേഷമാണ് ആഴ്സണൽ എവേ മത്സരത്തിൽ ജയം സ്വന്തമാക്കുന്നത്. അൽവാരോ നെഗ്രദോയാണ് മിഡിൽസ്ബ്രോക്ക് ആശ്വാസ ഗോൾ കൊടുത്തത്. നിലവിലെ മത്സരത്തിലെ ജയത്തോടെ ഇപിഎ റാങ്കിങ്ങിൽ ആഴ്സണൽ ഒന്നാമതെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button