International

ഐഎസ് കൊലയാളി സംഘത്തില്‍ സഹായിയായി ആറു വയസ്സുകാരന്‍

ഐഎസ് കൊലയാളി സംഘത്തില്‍ സഹായിയായി ആറു വയസ്സുകാരന്‍. കൊലയാളി സംഘത്തില്‍ സഹായിയായി ആറു വയസുകാരനെ കാണിച്ചുകൊണ്ടുള്ള ഐഎസ്‌ഐഎസിന്റെ പുതിയ പ്രചാരണ വിഡിയോ പുറത്തു വന്നു. രണ്ട് സിറിയന്‍ തടവുകാരെ വധിക്കുന്നതിനായി മുഖം മറച്ച് നടന്നു നീങ്ങുന്ന ഭീകരര്‍ക്ക് കത്തി നല്‍കുന്ന സഹായിയായാണ് ബാലനെ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.

തലയില്‍ കറുത്ത സ്‌കാര്‍ഫ് ധരിച്ച്, ഭീകരരുടെ വേഷത്തില്‍ കൊലക്കത്തിയുമായി നില്‍ക്കുന്ന ആറു വയസുകാരന്റെ മുഖം വിഡിയോയില്‍ വ്യക്തമാണ്. കൊലപാതകത്തിനു മുമ്പ് അവിശ്വാസിക്കെതിരായി വചനങ്ങള്‍ ഉരുവിടുന്നുമുണ്ട് ഈ ആറു വയസുകാരന്‍. പിന്നാലെ ഈ ബാലനില്‍ നിന്ന് കത്തി എടുത്ത് തടവുകാരനുമായി നടന്നു നീങ്ങുന്ന ഭീകരര്‍ ഇരുവരെയും തറയില്‍ കിടത്തി വധിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കൊച്ചു കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പ്രചാരണ വിഡിയോ ഇതിനു മുമ്പും ഐഎസ് പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button