Latest NewsIndia

ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും

ചെ​ന്നൈ : ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. ഇതില്‍ കേരളവും ഉള്‍പ്പെടും. ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ഇ​ന്ത്യ​ന്‍ പെ​ട്രോ​ള്‍ ഡീ​ലേ​ഴ്‌​സി​ന്‍റേ​താ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ന്ധ​ന​ക്ഷാ​മം മ​റി​ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​മ്പു​ട​മ​ക​ളു​ടെ തീ​രു​മാ​നം.

മെ​യ് 14 മു​ത​ല്‍ പ​മ്പു​ക​ള്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും അ​ട​ച്ചി​ടും. കേ​ര​ള​ത്തി​നു പു​റ​മെ ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണ് പു​തി​യ തീ​രു​മാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക എ​ന്ന മ​ന്‍ കീ ​ബാ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി മോ​ഡി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് പ​മ്പു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button