ലോകത്തെ ആദ്യത്തെ പറക്കും കാർ ഈ മാസം അവതരിപ്പിക്കും

333

ലോകത്തെ ആദ്യത്തെ പറക്കും കാർ ഈ മാസം അവതരിപ്പിക്കും. ചെക്കോസ്ലോവാക്യയിലെ എയ്റോമൊബീൽ എന്ന കമ്പനി ഏപ്രിൽ 20ന് മൊണോക്കോയിൽ ആരംഭിക്കുന്ന ടോപ്പ് മാർക്കസ് ഷോയിലായിരിക്കും  പറക്കും കാർ പുറത്തിറക്കുക.

വായുവിൽ 200 കിലോ മീറ്റർ വേഗതയിലും , റോഡിൽ 160 കിലോ മീറ്റർ വേഗതയിലും സഞ്ചരിക്കുന്ന പറക്കും കാർ ലിറ്ററിന് 12.5 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2018ൽ കാർ വിപണിയിലെത്തുമെന്നാണ് സൂചന