ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

198
cricket

മുംബൈ : ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി. ബി.സി.സി.ഐയുടെ സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനുള്ള പ്രോത്സാഹനത്തുക ബി.സി.സി.ഐ വര്‍ധിപ്പിച്ചു.

50 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ 2-1 നായിരുന്നു ഓസ്‌ട്രേലിയയുടെ പരമ്പര പരാജയം. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന കളിക്കാര്‍ക്കെല്ലാം പ്രോത്സാഹനത്തുക ലഭിക്കും.